Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AC Road

എ​സി റോ​ഡി​ലെ കാ​യ​ലും പാ​യ​ലും

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

ഞ​ങ്ങ​ളു​ടെ കാ​ർ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന ക​വ​ല​യി​ൽ​നി​ന്നും ആ​ല​പ്പു​ഴ റോ​ഡി​ലേ​ക്ക് ക​യ​റി. കു​റ​ച്ചു​നാ​ൾ മു​ന്പു​വ​രെ ആ​ല​പ്പു​ഴ - ച​ങ്ങ​നാ​ശേ​രി റോ​ഡ് എ​ന്ന എസി റോ​ഡ് യാ​ത്രാ​ക്ലേ​ശ​ത്തി​ന്‍റെ പ​ര്യാ​യ​പ​ദ​മാ​യി​രു​ന്നു! ഏ​സി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ഒ​ട്ടും ഈ​സി​യ​ല്ലാ​യി​രു​ന്നു! കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്ന എ​സി റോ​ഡ്, ഇ​ന്ന് പ​ഴ​യ​കാ​ല ക​ഥ​ക​ൾ മാ​റ്റി​യെ​ഴു​തി, ഏ​റ്റ​വും യാ​ത്രാ​സു​ഖ​മു​ള്ള രാ​ജ​പാ​ത​ക​ളി​ലൊ​ന്നാ​യി മാ​റി! ആ​ല​പ്പു​ഴ​യ്ക്കു പോ​കു​ന്പോ​ൾ, ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ കാ​ഴ്ച ഇ​ട​തു​വ​ശം ചേ​ർ​ന്ന് നി​റ​ഞ്ഞു​തു​ളു​ന്പി നി​ൽ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ എസി കാ​യ​ലാ​യി​രു​ന്നു! അ​തു കാ​യ​ല​ല്ല എ​ന്നും എ​സി റോ​ഡ് നി​ർ​മ്മാ​ണ​ത്തി​നാ​യി മ​ണ്ണു​മാ​ന്തി​യെ​ടു​ത്ത​പ്പോ​ൾ ഉ​ണ്ടാ​യ ക​നാ​ൽ ആ​ണെ​ന്നും അ​റി​യാ​മെ​ങ്കി​ലും, ഈ ​ക​നാ​ലി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​ക​ണ്ട​പ്പോ​ൾ, ഇ​തി​നെ കാ​യ​ൽ എ​ന്നു വി​ളി​ക്കാ​മെ​ന്നു ക​രു​തി. കാ​ര​ണം, ക​നാ​ലി​ലെ നി​റ​ഞ്ഞ വെ​ള്ള​ത്തി​നു മു​ക​ളി​ൽ പാ​യ​ലും പോ​ള​യും നി​റ​ഞ്ഞു​ക​വി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

"ഈ ​പോ​ള​യും പാ​യ​ലും ക​യ​റി, ഈ ​ക​നാ​ൽ ഒ​രു പാ​യ​ൽ​പാ​ടം പോ​ലെ​യാ​യ​ല്ലോ' എ​ന്നു സ​ഹ​യാ​ത്രി​ക​നാ​യ വൈ​ദി​ക​സു​ഹൃ​ത്ത് പ​റ​ഞ്ഞു. പാ​യ​ൽ ക​യ​റി, ക​നാ​ലി​ന്, ക​നാ​ലി​ന്‍റെ വ്യ​ക്തി​ത്വം​ത​ന്നെ ന​ശി​ച്ചു​പോ​കു​ന്ന​തു ക​ണ്ട​പ്പോ​ൾ, ഡി​സി​എ​ൽ കൂ​ട്ടു​കാ​രോ​ട്, പ​റ​യാ​ൻ കു​റേ ചി​ന്ത​ക​ൾ എ​ന്‍റെ മ​ന​സി​ലു​ദി​ച്ചു! അ​തു കൂ​ട്ടു​കാ​ർ​ക്കെ​ഴു​തു​ന്പോ​ൾ, ശീ​ർ​ഷ​ക​ത്തി​ന് ഒ​രു പ്രാ​സ​ഭം​ഗി ഉ​ണ്ടാ​ക​ട്ടെ എ​ന്നു ക​രു​തി​യാ​ണ് "എ​സി റോ​ഡി​ലെ കാ​യ​ലും പാ​യ​ലും' എ​ന്ന് ശീ​ർ​ഷ​കം ന​ൽ​കി​യ​ത്.

എ​സി റോ​ഡി​ലെ ക​നാ​ൽ നി​റ​യെ പോ​യ​ലും പോ​ള​യും പാ​യ​ലും നി​റ​യു​ന്ന​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും, അ​ത് പ​ള്ളാ​ത്തു​രു​ത്തി​യി​ൽ​നി​ന്ന്, ര​ണ്ടു വ​ഴി​ക​ളി​ലൂ​ടെ തു​റ​ന്നു​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​സി ക​നാ​ൽ സം​ര​ക്ഷ​ണ​സ​മി​തി നി​ര​ന്ത​രം സ​മ​ര​ത്തി​ലാ​ണ്. പ​ള്ളാ​ത്തു​രു​ത്തി​യി​ൽ​നി​ന്ന്, പൂ​ക്കൈ​ത ആ​റ്റി​ലൂ​ടെ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലേ​ക്കും പു​ന്ന​മ​ട​ക്കാ​യ​ലി​ലൂ​ടെ വേ​ന്പ​നാ​ട്ട് കാ​യ​ലി​ലേ​ക്കും ഈ ​പോ​ള​യും പാ​യ​ലും ഒ​ഴു​ക്കി​വി​ടാ​മെ​ന്നും, അ​ങ്ങ​നെ ക​നാ​ൽ​തീ​ര നി​വാ​സി​ക​ളു​ടെ ജീ​വി​തം സു​ര​ക്ഷി​ത​വും ആ​ശ്വാ​സ​ക​ര​വും ആ​ക്കാ​മെ​ന്നും, നാ​ടി​ന്‍റെ ന​ന്മ​യ്ക്കാ​യി യ​ത്നി​ക്കു​ന്ന ക​നാ​ൽ സം​ര​ക്ഷ​ണ​സ​മി​തി നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം വേ​ന്പ​നാ​ട്ടു കാ​യ​ലി​ലെ പാ​യ​ൽ തി​ന്നു​തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത "ന​യോ കെ​റ്റി​ന' എ​ന്ന വ​ണ്ടു​ക​ളെ എസി ക​നാ​ലി​ലെ പോ​ള​ക​ളി​ലേ​ക്കും ക​യ​റ്റി​വി​ടാ​നു​ള്ള പ​ദ്ധ​തി​യും ച​ർ​ച്ച​ക​ളി​ലു​ണ്ട്.

കൂ​ട്ടു​കാ​രേ, ന​മ്മു​ടെ ചി​ന്താ​വി​ഷ​യം ഇ​തി​നോ​ടു ചേ​ർ​ത്തു​വാ​യി​ക്ക​ണം. റോ​ഡു​പ​ണി​യാ​ൻ മ​ണ്ണെ​ടു​ത്ത​പ്പോ​ൾ രൂ​പ​പ്പെ​ട്ട ക​നാ​ലാ​ണെ​ങ്കി​ലും, വെ​ള്ളം​നി​റ​ഞ്ഞ എസി ക​നാ​ൽ തീ​ര​ത്തു​കൂ​ടെ​യു​ള്ള യാ​ത്ര പ​ക​ലും രാ​ത്രി​യി​ലും സു​ന്ദ​ര​മാ​യ ദൃ​ശ്യ​വി​രു​ന്നാ​ണ്. പോ​ള പൂ​ക്കു​ന്ന​കാ​ല​ത്തു പ​ക​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഈ ​സു​ന്ദ​ര​കാ​ഴ്ച അ​വ​ർ​ണ​നീ​യം​ത​ന്നെ!

എ​ന്നാ​ൽ, പോ​ള​പ്പൂ​ക്ക​ൾ ചീ​യു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന ദു​ർ​ഗ​ന്ധം, ചീ​റി​പ്പാ​യു​ന്ന യാ​ത്ര​ക്കാ​ർ അ​റി​യു​ന്നി​ല്ല. ഇ​രു ക​ര​യിലെ​യും സാ​ധു​ക്ക​ളാ​യ നി​വാ​സി​ക​ളാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.

ഇ​നി എ​സി ക​നാ​ൽ ന​മ്മു​ടെ വ്യ​ക്തി​ത്വം​ത​ന്നെ​യാ​ണെ​ന്നു ചി​ന്തി​ക്കു​ക. ന​ല്ല തെ​ളി​നീ​ര് നി​റ​യു​ന്പോ​ൾ, ക​നാ​ൽ ഏ​റ്റ​വും പ​രി​സ്ഥി​തി​സു​ര​ക്ഷി​ത​മാ​കു​ന്ന​തു​പോ​ലെ, മാ​ലി​ന്യം ക​ല​രാ​ത്ത വ്യ​ക്തി​ത്വ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് ശ്രേ​ഷ്ഠ സ​ന്പ​ത്താ​ണ്. എ​ന്നാ​ൽ, പ​ല കു​ട്ടി​ക​ളു​ടെ​യും വ്യ​ക്തി​ത്വ​ത്തി​ലേ​ക്ക്, പാ​യ​ലും പോ​ള​യും​പോ​ലെ, ചി​ല സൗ​ഹൃ​ദ​ങ്ങ​ളും അ​തു​വ​ഴി ചി​ല പു​തി​യ സ്വ​ഭാ​വ​ങ്ങ​ളും ക​ട​ന്നു​ക​യ​റു​ന്നു​ണ്ട്. ആ​ദ്യ​മൊ​ക്കെ പോ​ള​പ്പൂ​ക്ക​ൾ​പോ​ലെ അ​തി​ൽ പ​ല​തും ആ​ക​ർ​ഷ​ക​മാ​യി തോ​ന്നു​മെ​ങ്കി​ലും പോ​ള​പ്പൂ​ക്ക​ൾ ചീ​ഞ്ഞ് ദു​ർ​ഗ​ന്ധം പ​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ​ക്ക് ജീ​വി​തം അ​സ​ഹ്യ​മാ​കു​ന്ന​തു​പോ​ലെ, ന​മ്മി​ൽ പ​ല​രു​ടെ​യും സ്വ​ഭാ​വ​വും മോ​ശ​മാ​യി മാ​റു​ന്നു​ണ്ട്.

എസി ക​നാ​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം കാ​ണാ​നേ​യി​ല്ല. പോ​ള​പ​ട​ർ​ന്ന് ക​നാ​ൽ പോ​ള​പ്പാ​ടം പോ​ലെ തോ​ന്നി​പ്പി​ക്കു​ന്നു​ണ്ട്. ആ​രെ​ങ്കി​ലും അ​ടി​യി​ൽ വെ​ള്ള​മി​ല്ലെ​ന്നു​ക​രു​തി റോ​ഡി​ൽ​നി​ന്നു പോ​ള​യ്ക്കു​മു​ക​ളി​ലൂ​ടെ ന​ട​ക്കാ​ൻ തു​ട​ങ്ങി​യാ​ലോ?
കൂ​ട്ടു​കാ​രേ, ന​മ്മു​ടെ വ്യ​ക്തി​ത്വ​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന, ന​മ്മു​ടെ അ​സ്തി​ത്വ​ത്തെ​ത​ന്നെ വി​ഴു​ങ്ങി​ക്ക​ള​യു​ന്ന സൗ​ഹൃ​ദ​ങ്ങ​ളും ശീ​ല​ങ്ങ​ളും ന​മ്മ​ൾ നീ​ക്കം​ചെ​യ്യ​ണം. ക​നാ​ൽ​സം​ര​ക്ഷ​ണ സ​മി​തി​പോ​ലെ, ന​മ്മു​ടെ ചു​റ്റും മാ​താ​പി​താ​ക്ക​ളും ഗു​രു​ജ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി വ​രു​ന്പോ​ൾ ഹൃ​ദ​യം​തു​റ​ന്നു സ്വീ​ക​രി​ക്കാം.

ദുഃ​ശീ​ല​ങ്ങ​ളെ പാ​ടേ ന​ശി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ന​ല്ല മൂ​ല്യ​ങ്ങ​ളു​ടെ​യും ഉ​റ​ച്ച ബോ​ധ്യ​ങ്ങ​ളു​ടെ​യും "നെ​യോ കെ​റ്റി​ന' വ​ണ്ടു​ക​ളെ ന​മ്മു​ടെ ഉ​ള്ളി​ലേ​ക്കു തു​റ​ന്നു​വി​ടാം... അ​പ്പോ​ൾ നാം ​വീ​ടി​നും നാ​ടി​നും ന​ന്മ ചെ​യ്യു​ന്ന ന​ല്ല തെ​ളി​നീ​രു​പോ​ലു​ള്ള വ്യ​ക്തി​ത്വ​ങ്ങ​ളാ​കും.

ആ​ശം​സ​ക​ളോ​ടെ, സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Latest News

Corehub Up